ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ
ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് എന്ന ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.
നാരങ്ങ വെള്ളം ഊർജം വർധിപ്പിക്കാൻ സഹായിക്കുന്ന ഉന്മേഷദായകമായ പാനീയമാണ്. ഇത് വിശപ്പ് കുറയ്ക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു.
ഇഞ്ചി ചായ കൊഴുപ്പ് കത്തിക്കുന്നത് വേഗത്തിലാക്കും. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് ഗുണം ചെയ്യും.
ആപ്പിൾ സിഡെർ വിനെഗർ വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസുകളിൽ കലോറി കുറവാണ്. ഇവയിൽ പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
തേങ്ങാവെള്ളത്തിൽ കലോറി കുറവും ജലാംശം കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
സസ്യാധിഷ്ഠിത പ്രോട്ടീനുകൾ ഉപയോഗിച്ച് തയ്യാറാക്കിയ പ്രോട്ടീൻ ഷേക്കുകൾ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.