Liver Importance

Liver Importance : ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ കരള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.

Zee Malayalam News Desk
Nov 10,2023
';

കരള്‍ ആരോഗ്യം

നമ്മുടെ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട അവയവമായ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുക എന്നതും വളരെ പ്രധാനമാണ്. കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളിൽ മഞ്ഞപ്പിത്തം മുതൽ ഫാറ്റി ലിവർ സിൻഡ്രോം വരെയുണ്ട്.

';

എന്താണ് ഫാറ്റി ലിവര്‍

കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് ഫാറ്റി ലിവര്‍ ഡിസീസ് (Fatty Liver Disease). കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയെയാണ് ഫാറ്റി ലിവര്‍ ഡിസീസ് എന്ന് പറയുന്നത്.

';

ഫാറ്റി ലിവര്‍ എത്ര തരം

ഫാറ്റി ലിവര്‍ എത്ര തരം ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നി

';

ഫാറ്റി ലിവര്‍ രണ്ട് തരം

ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. സ്‌ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്‌.

';

ഫാറ്റി ലിവര്‍ സുഖപ്പെടുത്താം

ഫാറ്റി ലിവര്‍ സുഖപ്പെടുത്താം ഓട്‌സ്, കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കരളിന് പ്രധാനമാണ്. ഓട്‌സിലെ പ്രത്യേക നാരുകൾ കരളിന് പ്രത്യേകിച്ചും സഹായകമാകും. ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻസ് എന്ന സംയുക്തം കൂടുതലാണ്.

';


ഗ്രീന്‍ ടീ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉള്ളവരിൽ ഗ്രീൻ ടീ കരൾ എൻസൈമുകളുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. Catechins എന്ന ആന്‍റി ഓക്സിഡന്‍റ് അടങ്ങിയതാണ് ഗ്രീൻ ടീ.

';


ഗ്രീന്‍ ടീ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉള്ളവരിൽ ഗ്രീൻ ടീ കരൾ എൻസൈമുകളുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. Catechins എന്ന ആന്‍റി ഓക്സിഡന്‍റ് അടങ്ങിയതാണ് ഗ്രീൻ ടീ.

';


സോയാ ഉത്പന്നങ്ങളില്‍ കൊഴുപ്പ് കുറവും ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയതുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല കരളിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നു.

';

വെളുത്തുള്ളി

ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. ചീര ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കുന്നു. മത്തി, ചൂര, ട്യൂണ തുടങ്ങിയ മീനുകള്‍ കരളിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

';


ഇലക്കറികള്‍ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും വൈറ്റമിൻ E യുടെ കലവറയാണ് ബദാം. ഫാറ്റി ലിവർ തടയാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ബദാം കഴിക്കുക. ബദാം കുതിർത്തോ അല്ലാതെയോ കഴിക്കാം.

';

ബ്ലൂബെറി

കരളിന്‍റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണാണ് ബ്ലൂബെറി. നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ, ഹൈ കൊളസ്ട്രോൾ, അമിതവണ്ണം ഇവയിൽ നിന്നെല്ലാം സംരക്ഷിക്കാൻ ഇതിന് സാധിക്കും.

';

VIEW ALL

Read Next Story