Body odour

നമ്മൾ പലരും സ്ഥിരമായി അനുഭവിക്കുന്ന ഒരു അവസ്ഥയാണ് ശരീരത്തിൽ നിന്നുണ്ടാകുന്ന ദുർ​ഗന്ധം. ദിവസവും പല തവണ കുളിക്കുന്ന സ്ഥിരമായി പെർഫ്യൂ ഉപയോ​ഗിക്കുന്ന ആളുകളിൽ പോലും ഈ അവസ്ഥയുണ്ടാകാറുണ്ട്.

';

ഭക്ഷണവും ശരീര ​ഗന്ധവും

നമ്മൾ കഴിക്കുന്ന ഭക്ഷണവും ശരീര ദുർ​ഗന്ധവുമായി ബന്ധമുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഉള്ളി, കുരുമുളക് തുടങ്ങിയവ അങ്ങനെയുള്ള ചില ഭക്ഷണങ്ങളാണ്. എന്നാൽ ശരീര ദുർഗന്ധം അകറ്റി നിങ്ങളെ ഫ്രഷ് ആക്കി നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്.

';

സിട്രസ് പഴങ്ങൾ

നാരങ്ങയും ഓറഞ്ചും പോലുള്ള സിട്രസ് പഴങ്ങൾ ശരീരത്തിലെ വിഷവസ്തുക്കളുടെ ശേഖരണം കുറയ്ക്കുകയും അതുവഴി ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യും.‌ സിട്രസ് പഴങ്ങൾ ശരീരത്തിന് നല്ല ഉന്മേഷവും നൽകുന്നു.

';

​ഹെർബൽ ടീ

ഗ്രീൻ ടീ, ചമോമൈൽ ടീ തുടങ്ങിയ ഹെർബൽ ചായകൾ ദഹനത്തെ മെച്ചപ്പെടുത്തുന്നു, അതിനാൽ കുടലിൽ അനാവശ്യമായ അവശിഷ്ടങ്ങൾ ഉണ്ടാകുന്നത് തടഞ്ഞ് ശരീരത്തിൽ ദുർ​ഗന്ധമുണ്ടാകുന്നത് തടയുന്നു.

';

ഉലുവ

ഉലുവയുടെ വിത്തുകൾക്കും ഇലകൾക്കും ദുർഗന്ധത്തെ ചെറുക്കാനുള്ള കഴിവുണ്ട്. അത് നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ തടയുന്നു എന്നാണ് വിദഗ്ധർ പറയുന്നത്.

';

പച്ച ഇലക്കറികൾ

ധാരാളം പച്ച ഇലക്കറികൾ കഴിക്കുന്നത് പല വിധത്തിൽ ഗുണം ചെയ്യും. ചീരയിലും, ലെറ്റ്യൂസ് തുടങ്ങിയവയിലൊക്കെ ഉയർന്ന അളവിൽ ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട്, ഇത് ദുർഗന്ധം ഉണ്ടാക്കുന്ന സംയുക്തങ്ങളെ നിർവീര്യമാക്കാൻ സഹായിക്കുന്നു.

';

ഏലക്കയും കറുവപ്പട്ടയും

ഏലക്കയും കറുവപ്പട്ടയും ഭക്ഷണത്തിൽ ചേർക്കുന്നത് രുചി വർധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക സുഗന്ധം വർധിപ്പിക്കുകയും ചെയ്യും

';

നാരങ്ങ വെള്ളം

നാരങ്ങയിലെ ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകളും അസിഡിക് ഗുണങ്ങളും ശരീരത്തെ അണുവിമുക്തമാക്കുന്നു. എങ്കിലും ദുർഗന്ധത്തിന് കാരണമാകുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കി ശരീരത്തിനെ ശുദ്ധീകരിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്തമായ വസ്തുവാണ് വെള്ളം.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story