Depression

ഇന്ന് ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ കാണുന്ന മാനസികപ്രശ്നമാണ് വിഷാദ രോ​ഗം അഥവാ ഡിപ്രഷൻ. മാറിയ ജീവിത ശൈലിയും ഭക്ഷണക്രമവും ജോലിസ്ഥലത്തെ സമ്മർദ്ദവുമൊക്കെ വിഷാദ രോ​ഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്.

';

ഭക്ഷണക്രമം

വിഷാദത്തിൽ നിന്നും മോചനം ലഭിക്കാനുള്ള ഒരു മാർ​ഗം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുകയെന്നുള്ളതാണ്. വിഷാദത്തെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

';

ഫാറ്റി ഫിഷ്

ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ആൻ്റി ഡിപ്രസന്റ് ഗുണങ്ങളുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിഷാദത്തെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

';

ഇലക്കറികൾ

ഭക്ഷണത്തിൽ കൂടുതൽ പോഷക സമൃദ്ധമായ ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ ഉൾപ്പെടുത്തുക. വിറ്റാമിൻ സിയും മറ്റ് വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് വിഷാദത്തെ നിയന്ത്രിക്കാൻ സഹായിക്കും.

';

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ, ഫ്ലേവനോയിഡുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ സ്ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

';

നേന്ത്രപ്പഴം

വിറ്റാമിൻ ബി6 ധാരാളമായി അടങ്ങിയിരിക്കുന്ന വാഴപ്പഴം ട്രിപ്റ്റോഫനെ സെറോടോണിനാക്കി മാറ്റാൻ സഹായിക്കുന്നു. മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണിത്. നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് വിഷാദത്തെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

';

നട്സും സീഡുകളും

മഗ്നീഷ്യവും മറ്റ് ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ നട്സും വിത്തുകളും കഴിക്കുന്നത് വിഷാദത്തെ തടയാനും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും.

';

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, ​ഗ്രേപ്പ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ദിവസവും കഴിക്കുന്നത് മാനസികാരോഗ്യത്തെ സംരക്ഷിക്കാനും സമ്മർദ്ദങ്ങളെ നിയന്ത്രിക്കാനും സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story