Tirupati Laddu

മായം ചേർത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽപ്പെട്ട് രാജ്യം മുഴുവൻ ചർച്ചാവിഷയമായിരിക്കുകയാണ് തിരുപ്പതി ലഡു. ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ തിരുപ്പതി ലഡു വീട്ടിൽ തന്നെ പരീക്ഷിച്ചാലോ? ഏറ്റവും എളുപ്പമായ പാചകക്കുറിപ്പ് ഇതാ.

';

ചേരുവകൾ

300 ​ഗ്രാം ചെറുപയർ മാവ്, മൂന്ന് കപ്പ് നെയ്യ്, അരകിലോ പഞ്ചസാര, 50 ​ഗ്രാം ബദാം, 100 ​ഗ്രാം കശുവണ്ടി, 100 ​ഗ്രാം ഉണക്കമുന്തിരി, 20 ​ഗ്രാം പഞ്ചസാര കട്ടകൾ, 10 ​ഗ്രാം ഏലയ്ക്ക, 300 മില്ലി പാൽ, 100 ​ഗ്രാം അരിപ്പൊടി

';

ഘട്ടം 1

ഒരു ചീനച്ചട്ടിയിൽ പാൽ ചൂടാക്കി 250 ​ഗ്രാം പഞ്ചസാര ചേർക്കുക. പഞ്ചസാര അലിഞ്ഞുപോകുന്നത് വരെ തിളപ്പിക്കുക.

';

ഘട്ടം 2

അടുത്തതായി അരിപൊടി പാലിലേക്ക് ചേർത്ത് കട്ടപിടിക്കാതെ നന്നായി ഇളക്കുക.

';

ഘട്ടം 3

അതിന് ശേഷം വറുത്ത ചെറുപയർ മാവ് ചേർത്ത് കട്ടപിടിക്കാതെ നന്നായി ഇളക്കുക. ബൂന്തിയുണ്ടാക്കാനുള്ള ബാറ്റർ തയ്യാർ.

';

ഘട്ടം 4

ഇനി ഒരു കടായിയിൽ നെയ്യ് ചൂടാക്കി മാവ് കൊണ്ട് ബൂന്തികൾ ഉണ്ടാക്കുക. ഓട്ടയുള്ള തവി ഇതിനായി ഉപയോ​ഗിക്കാവുന്നതാണ്. ചൂടായ അതേ നെയ്യിൽ കശുവണ്ടിയും ബദാമും വറുത്തെടുക്കുക. ഉണക്കമുന്തിരി വറുത്തെടുക്കുമ്പോൾ കരിയാതെ നോക്കണം.

';

ഘട്ടം 5

തിരുപ്പതി ലഡുവിൻ്റെ ഘടന ലഭിക്കാനായി വറുത്തെടുത്ത ബൂന്തി മിക്സി ജാറിൽ നന്നായി പൊടിക്കുക.

';

ഘട്ടം 6

250 ​ഗ്രാം പഞ്ചസാരയും വെള്ളവും ഏലയ്ക്കയും ചേർത്ത് തിളപ്പിച്ച് പഞ്ചസാര സിറപ്പുണ്ടാക്കുക. ബൂന്തി പൊടിച്ചതിലേക്ക് ഈ പഞ്ചസാര സിറപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വറുത്ത് വച്ച കശുവണ്ടി, ബദാം, ഉണക്കമുന്തിരി, പഞ്ചസാര കട്ട എന്നിവ ചേർക്കുക.

';

ഘട്ടം 7

അല്പം നെയ്യ് ചേർത്ത് ഈ മിശ്രിതം നന്നായി ഇളക്കുക. മിശ്രിതം ചൂടായിരിക്കുമ്പോൾ തന്നെ ലഡുവിൻ്റെ രൂപത്തിലേക്ക് ഉരുട്ടി മാറ്റുക. നിങ്ങൾ വീട്ടുലുണ്ടാക്കിയ മായമൊന്നും ചേരാത്ത തിരുപ്പതി ലഡു തയ്യാർ. ‌

';

VIEW ALL

Read Next Story