Bad Cholestrol

ചീത്ത കൊളസ്ട്രോൾ കൂടിയാൽ ഉയർന്ന ബിപി, ഹൃദയാഘാതം, കൊറോണറി ആർട്ടറി ഡിസീസ് തുടങ്ങി പല രോഗങ്ങൾക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൊളസ്ട്രോൾ നിയന്ത്രിച്ച് ആരോ​ഗ്യം നിലനിർത്താൻ ഈ ഭക്ഷണങ്ങളുടെ അമിത ഉപയോ​ഗം കുറയ്ക്കണം.

';

സംസ്കരിച്ച മാംസം

സോസേജ്, ബേക്കൺ, ഹോട്ട് ഡോഗ് എന്നിവ പോലുള്ള സംസ്കരിച്ച മാംസങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ചീത്ത കൊളസ്ട്രോൾ ധാരാളമുണ്ട്. ഹൃദ്രോ​ഗസാധ്യത വർധിപ്പിക്കുന്നതിനാൽ ഇവ കഴിക്കുന്നത് പരിമിതപ്പെടുത്തേണ്ടതുണ്ട്.

';

മധുരപലഹാരങ്ങൾ

ഐസ്ക്രീം, ഡസേർട്ടുകൾ, പുഡ്ഢിം​ഗ്, മറ്റ് മധുരപലഹാരങ്ങൾ എന്നിവയിൽ കൊളസ്ട്രോൾ, പഞ്ചസാരകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, കലോറികൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുറച്ച് കഴിക്കുന്നതാണ് നല്ലത്.

';

വറുത്ത ഭ​​ക്ഷണങ്ങൾ

ഫ്രൈ ചെയ്ത മാംസം, ഫ്രഞ്ച് ഫ്രൈസ്, ചീസ് സ്റ്റിക്കുകൾ എന്നിവയിൽ ചീത്ത കൊളസട്രോൾ കൂടുതലാണ്. ഈ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

';

പാലുൽപ്പന്നങ്ങൾ

ഫുൾ ഫാറ്റ് പാലുൽപ്പന്നങ്ങളായ ചീസ്, വെണ്ണ എന്നിവ അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടാനും ഹൃദ്രോ​ഗ സാധ്യത വർധിക്കാനും കാരണമാകും.

';

കുക്കീസ്/കേക്ക്

കുക്കീസ്, ബിസ്ക്കറ്റ്, പേസ്ട്രീസ്, കേക്കുകൾ എന്നിവയിൽ അമിതമായി മധുരവും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ആരോ​ഗ്യം വഷളാക്കാൻ സാധ്യതയുണ്ട്.

';

റെഡ് മീറ്റ്

ബീഫ്, പോർക്ക്, മട്ടൺ എന്നിവ സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂട്ടാൻ കാരണമാകും. ഇവ അമിതമായി കഴിക്കുന്നത് ഹൃദയ സ്തംഭനം ഉൾപ്പെടെയുള്ളവയിലേക്ക് നയിച്ചേക്കാം.

';

ഫാസ്റ്റ് ഫു‍ഡ്

പിസ്സ, ബർ​ഗർ, ടാക്കോസ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഫാസ്റ്റ് ഫുഡുകളിൽ അമിതമായ ചീത്ത കൊളസ്ട്രോളും ട്രാൻസ് ഫാറ്റും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ മാറാരോ​ഗങ്ങളിലേക്ക് നയിച്ചേക്കാം.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story