Heart Arteries

മനുഷ്യശരീരത്തിൽ ഹൃദയത്തിനുള്ള പങ്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഹൃദയത്തിൻ്റെ താളം തെറ്റിയാൽ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ അത് ബാധിക്കും. ഹൃദയധമനികളെ ആരോ​ഗ്യമുള്ളതാക്കാൻ ആൻ്റിഓക്സിഡൻ്റുകളും നാരുകളും ഒക്കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.

Zee Malayalam News Desk
Oct 01,2024
';

പോഷകങ്ങൾ

ആരോ​ഗ്യകരമായ പോഷകങ്ങൾ നിറഞ്ഞ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയധമനികളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

';

ബെറികൾ

ബ്ലൂബെറി, ക്രാൻബെറി എന്നിവയിൽ ധാരാളമായി ആന്റി-ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളെ ബാധിക്കുന്ന രോ​ഗങ്ങളെ ചെറുക്കാൻ ബെറികളിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ സഹായിക്കും.

';

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളിൽ‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദയധമനികളെ സംരക്ഷിക്കുകയും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. സിട്രസ് പഴങ്ങൾ ശീലമാക്കിയാൽ പൊണ്ണത്തടികൊണ്ടുള്ള ഹൃദയരോഗങ്ങൾ ഒരു പരിധിവരെ തടയാനാകും.

';

ബീറ്റ്റൂട്ട്

‌ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുകയും ഹൃദയത്തിനെ ബാധിക്കുന്ന രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

';

നട്സ്

ഊർജം, പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവയുടെ മികച്ച സ്രോതസിന് പുറമേ നട്സ് ഹൃദയാരോ​ഗ്യത്തിന് ഉത്തമമാണ്. നട്സിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ദിവസവും നട്സ് നിശ്ചിത അളവിൽ കഴിക്കുന്നത് ശീലമാക്കുക.

';

സവാള

ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്ന ഓർ​ഗാനിക് സൾഫർ സംയുക്തങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിൻ്റെ അളവ് കുറയുന്നത് ഹൃദയധമനികളെ സംരക്ഷിക്കാൻ സഹായിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story