നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് ആപ്പിൾ. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന ആസിഡ് സാന്നിധ്യം ദഹനകേടിനും നെഞ്ചെരിച്ചിലിനും കാരണമാകുന്നതിനാൽ രാത്രി ഒഴിവാക്കുന്നത് നല്ലത്.
തണ്ണിമത്തനില്‍ വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍, രാത്രി കഴിക്കുന്നത് ചിലരില്‍ അമിതമായി മൂത്രമൊഴിക്കാന്‍ കാരണമാകും. അതിനാല്‍ തണ്ണിമത്തന്‍ രാത്രി കഴിക്കുന്നതിന് പകരം പകല്‍ കഴിക്കുന്നതാകും ഉചിതം.
വാഴപ്പഴത്തിലുള്ള നാരുകളും പഞ്ചസാരയും ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ പകൽ സമയത്ത് കഴിക്കുന്നതാണ് നല്ലത്.
പൈനാപ്പിളും രാത്രി കഴിക്കുന്നതും നല്ലതല്ല. ഇത് നെഞ്ചരിച്ചിലിനും അസിഡിറ്റിയ്ക്കും കാരണമാകും.
ചിക്കുവിലടങ്ങിയിരിക്കുന്ന നാരുകളും പഞ്ചസാരയും ഉറക്കത്തെ ബാധിക്കും. അതിനാൽ രാത്രി ഇവ കഴിക്കുന്നത് ഒഴിവാക്കാം.
നാരുകളാൽ സമ്പന്നമാണ് പേരയ്ക്ക. എന്നാല്‍ ഇവ രാത്രി കഴിക്കുന്നത്, ചിലരില്‍ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.