മുടിയുടെ വളർച്ച മെച്ചപ്പെടുത്താൻ മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കാം.
പ്രോട്ടീനിൻറെയും ബയോട്ടിൻറെയും മികച്ച ഉറവിടമാണ് മുട്ട. ഇത് മുടിയുടെ ശക്തി വർധിപ്പിച്ച് മുടി പൊട്ടുന്നതും മുടികൊഴിച്ചിലും തടയുന്നു.
നാരുകളുടെ മികച്ച ഉറവിടമാണ് ബ്ലാക്ക് ബീൻസ്. മുടി വളർച്ചയ്ക്ക് ഇത് വളരെ ഗുണം ചെയ്യുന്നു.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കിവി. ഇത് ഇരുമ്പിൻറെ ആഗിരണത്തിന് സഹായിക്കുന്നു.
മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ധാതുവായ കാത്സ്യം തൈരിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾ, ബയോട്ടിൻ, സിങ്ക് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നട്സ്. ഇത് തലയോട്ടിയുടെ ആരോഗ്യം മികച്ചതാക്കുന്നു.
ചീര വിറ്റാമിൻ എയുടെ മികച്ച സ്രോതസാണ്. ഇത് തലയോട്ടിയിലെ കോശങ്ങളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
ബീറ്റാ കരോട്ടിൻറെ സമ്പന്നമായ ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ബെറിപ്പഴങ്ങൾ ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇവ രോമകൂപങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.