ഭക്ഷണം

ആരോ​​ഗ്യത്തോടെ തലമുടി വളരാൻ ആദ്യം വേണ്ടത് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക എന്നത് തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. വിറ്റാമിനുകളും മിനറലുകളും തലമുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.

';

തലമുടി വളരാന്‍

തലമുടി വളരാന്‍ കഴിക്കേണ്ട രണ്ട് പോഷകങ്ങളാണ് സിങ്കും അയേണും അടങ്ങിയ ഭക്ഷണങ്ങള്‍. തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വരളുന്നതും പൊട്ടുന്നതും തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്നവയാണ് ഇവ രണ്ടും അടങ്ങിയ ഭക്ഷണങ്ങള്‍.

';

സിങ്കും അയേണും

തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്കും അയേണും അടങ്ങിയ ഭക്ഷണങ്ങൾ ഏതെന്നറിയാം...

';

ചീര

വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇതിലുണ്ട്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

';

മുട്ട

പ്രോട്ടീനുകളും വിറ്റാമിന്‍ ബിയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

';

പയറു വര്‍ഗങ്ങൾ

പ്രോട്ടീനിന്‍റെ മികച്ച ഉറവിടം മാത്രമല്ല നല്ല അളവിൽ സിങ്കും അയേണും അടങ്ങിയ ഭക്ഷണം കൂടിയാണിത്. അതിനാല്‍ ഇവയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

';

നട്സ്

സിങ്കും അയേണും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാം, അണ്ടിപരിപ്പ്, വാള്‍നട്സ്, പിസ്ത തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

';

VIEW ALL

Read Next Story