തലമുടി, നഖം, ചർമ്മം തുടങ്ങിയവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിനാണ് ബയോട്ടിൻ. ബയോട്ടിൻ വെള്ളത്തിൽ അലിഞ്ഞുപോകുന്ന വിറ്റാമിനാണ്.
ബയോട്ടിൻ ശരീരത്തിൽ സൂക്ഷിക്കാത്തതിനാൽ നമ്മൾ മരുന്നുകളായും ഇത് അടങ്ങിയ ഭക്ഷണങ്ങളായും ഉള്ളിലേക്ക് എടുക്കണം. ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കാണാം.
ബയോട്ടിൻ ധാരാളമടങ്ങിയ ഭക്ഷണമാണ് മുട്ടയുടെ മഞ്ഞ. ഒരു മുട്ടയിൽ ഏകദേശം 10 മൈക്ക്രോഗ്രാം ബയോട്ടിൻ അടങ്ങിയിരിക്കുന്നു. മുട്ട നല്ല പോലെ പാചകം ചെയ്ത് തന്നെ കഴിക്കേണ്ടതാണ്.
ബദാമിൽ ധാരാളം പ്രോട്ടീനും ആരോഗ്യത്തിന് ആവശ്യമായ ഫാറ്റും മാത്രമല്ല ബയോട്ടിനും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ബദാമിൽ 57 മൈക്ക്രോഗ്രാം ബയോട്ടിനാള്ളുത്.
മധുരക്കിഴങ്ങ് ആൻ്റി-ഓക്സിഡൻ്റുകളും മിനറൽസിനും പുറമേ ബയോട്ടിനും നൽകുന്നു. 125 ഗ്രാം മധുരക്കിഴങ്ങിൽ 2.4 മൈക്ക്രോ ഗ്രാം ബയോട്ടിൻ അടങ്ങിയിരിക്കുന്നു.
ധാരാളം പോഷകങ്ങൾ നിറഞ്ഞ ക്രഞ്ചിയായ പലഹാരമാണ് സൺഫ്ലവർ സീഡ്സ്. 28 ഗ്രാം സൺഫ്ലവർ സീഡ്സിൽ 2.6 മൈക്ക്രോ ഗ്രാം ബയോട്ടിൻ അടങ്ങിയിരിക്കുന്നു.
100 ഗ്രാം ചീരയിൽ വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിവയ്ക്ക് പുറമേ 4.25 മൈക്ക്രോഗ്രാം ബയോട്ടിനും അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഡയറ്റിലെ ഒരു പ്രധാന വിഭവമായി ചീരയെ ഉൾപ്പെടുത്തുക.
ബയോട്ടിൻ ധാരാളമടങ്ങിയ ഒന്നാണ് ലിവർ. 75 ഗ്രാം ബീഫ് ലിവറിൽ 31 മൈക്രോഗ്രാം ബയോട്ടിനും ചിക്കൻ ലിവറിൽ 138 മൈക്ക്രോഗ്രാം ബയോട്ടിനും അടങ്ങിയിരിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല