ശരീരത്തിന് ഊർജ്ജം നൽകുന്നതിൽ പ്രാധാന പങ്കുവഹിക്കുന്നവയാണ് കാർബോഹൈഡ്രേറ്റ്. നമ്മുടെ പ്രവർത്തനക്ഷമതയുടെ ആധാരം. അതിനാൽ കാർബോഹൈഡ്രേറ്റ് ലഭിക്കുന്നതിന് വേണ്ടി ധാന്യങ്ങൾ പഴങ്ങൾ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
നമ്മുടെ മാനസികാരോഗ്യത്തേയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും ഏറെ സ്വാധീനിക്കുന്ന ഒന്നാണ് പ്രോട്ടീൻ. പ്രോട്ടീൻ ശരീരത്തിന് ലഭിക്കുന്നതിനായി പാൽ, തൈര്, പയർവർഗ്ഗങ്ങൾ, പയർ, സോയാബീൻ എന്നിവ കഴിക്കാവുന്നതാണ്.
ശരീരത്തിൽ ധാതുക്കളും മറ്റു വിറ്റാമിനുകളും ലഭിക്കുന്നതിനായി ചീര, കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ശരീരത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ലഭിക്കുന്നതിന് വേണ്ടി അവോക്കാഡോ, അണ്ടിപ്പരിപ്പ്, ശുദ്ധമായ പശുവിൻ നെയ്യ്, അണ്ടിപരിപ്പ് എന്നിവ കഴിക്കാവുന്നതാണ്.
വെള്ളം ദഹനം മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ചർമ്മം ആരോഗ്യകരമായി ഇരിക്കാനും വെള്ളം കഴിക്കേണ്ടത് അനിവാര്യമാണ്.
ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യത്തിനും പ്രോബയോട്ടിക്കുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.