പ്ലം പതിവായി കഴിക്കുന്നതിൻറെ ഗുണങ്ങൾ അറിയാം.
പ്ലം രുചികരം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ഉള്ളതാണ്.
കൊളസ്ട്രോളിൻറെ അളവ് കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
കുറഞ്ഞ കലോറിയും ഉയർന്ന ജലാംശവും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹനം മികച്ചതാക്കുന്നതിന് സഹായിക്കുന്നു.
വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് പ്ലം. ഇവ അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കുന്നു.
ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതെ സഹായിക്കുന്നു.
നേത്രരോഗങ്ങളുടെ സാധ്യത കുറച്ച് കണ്ണിൻറെ ആരോഗ്യം സംരക്ഷിക്കുന്നു.
ഇവയിലെ വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇവ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.