Fruits Name: ഈ പഴങ്ങൾ കഴിച്ചിട്ടുണ്ടോ? ഇതിൻ്റെ പേര് എങ്ങനെയാണ് വന്നതെന്ന് നോക്കാം!

Published by: Zee Malayalam News Desk | Aug 01, 2024

വലൻസിയ ഓറഞ്ച്

സ്പെയിനിലെ വലൻസിയയുടെ പേരിൽ നിന്നാണ് ഈ ഓറഞ്ചിന് വലൻസിയ ഓറഞ്ച് എന്ന പേര് ലഭിച്ചത് എന്നാണ് ഭക്ഷ്യ ചരിത്രകാരന്മാർ പറയുന്നത്. നല്ല മധുരമുള്ളതും ജ്യൂസിയുമായ ഓറഞ്ചുകളാണ് എന്ന നിലയിൽ പേരുകേട്ടതാണ് വലൻസിയ ഓറഞ്ചുകൾ.

Published by: Zee Malayalam News Desk | Aug 01, 2024

അൽഫോൻസോ മാം​ഗോ

പോർച്ചു​ഗീസ് ജനറലായിരുന്ന അഫോൺസോ ‍ഡി അൽബുക്കുർക്കിയുടെ പേരിലാണ് പ്രശസ്തമായ അൽഫോൻസോ മാമ്പഴത്തിന് പേര് വന്നത്. കൂടാതെ അൽഫോൻസോ മാമ്പഴം ഇന്ത്യയിലെ പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Published by: Zee Malayalam News Desk | Aug 01, 2024

ബിം​ഗ് ചെറി

ഈ ജ്യൂസിയായ ചെറി ഒരു ചൈനീസ് ഫോർമാനായിരുന്ന ആഹ് ബിം​ഗിൻ്റെ പേരിലാണ് അറിയപ്പെടുന്നത്. ബിം​ഗ് ചെറി യുണൈറ്റഡ് സ്റ്റേറ്റ്സിലെ പസഫിക് നോർത്ത് വെസറ്റ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Published by: Zee Malayalam News Desk | Aug 01, 2024

കലമത ഒലിവ്

​ഗ്രീസിലെ കലമത എന്ന ന​ഗരത്തിൻ്റെ പേരിൽ അറിയപ്പെടുന്ന പ്രശസ്തമായ ഒലിവുകളാണ് കലമത ഒലിവ്. വ്യത്യസ്തമായ സ്വാദ് കൊണ്ടും കടും പർപ്പിൾ നിറം കൊണ്ടും ഈ ഒലിവ് പ്രശസ്തമാണ്.

Published by: Zee Malayalam News Desk | Aug 01, 2024

ഡാംസൺ പ്ലം

ഡാംസൺ പ്ലമ്മിന് സിറിയയിലെ ഡമാസ്കസ് ന​ഗരത്തിൻ്റെ പേരിൽ നിന്നാണ് പേര് ലഭിച്ചത്. ഡാംസൺ പ്ലം അതിൻ്റെ ടാർട്ട് ഫ്ലേവറിന് പേര് കേട്ടതാണ്. അതുകൊണ്ട് മധുരപലഹാരങ്ങൾക്ക് ഈ പ്ലം അനുയോജ്യമാണ്.

Published by: Zee Malayalam News Desk | Aug 01, 2024

ബർമുഡ ബനാന

ബർമുഡ വാഴപ്പഴത്തിന് ബർമുഡ ദ്വീപിൻ്റെ പേരിൽ നിന്നാണ് പേര് ലഭിച്ചെങ്കിലും ഈ വാഴപ്പഴത്തിൻ്റെ സ്വദേശം ഈ ദ്വീപല്ല. മധുരപലഹാരങ്ങൾക്കായി ഉപയോ​ഗിക്കാൻ ഈ വാഴപ്പഴം മികച്ചതാണ്.

Published by: Zee Malayalam News Desk | Aug 01, 2024

സിലോൺ ​ഗൂസ്ബെറി

ശ്രീലങ്കയുടെ പഴയ പേരായ സിലോണിൽ നിന്നാണ് ഈ നെല്ലിക്കയ്ക്ക് ഈ പേര് ലഭിച്ചത്. മാത്രമല്ല ഇതിൻ്റെ പുളിയുള്ള രുചി കൊണ്ട് പ്രശസ്തമാണ് സിലോൺ ​ഗൂസ്ബെറി.

Published by: Zee Malayalam News Desk | Aug 01, 2024

VIEW ALL

Read Next Story