നൂറ്റാണ്ടുകളായി പലവിധ രോഗ ചികിത്സകൾക്കും തുളസി ഇലകൾ ഉപയോഗിച്ചു വരുന്നുണ്ട്
ആന്റിഓക്‌സിഡന്റുകൾ, എ, സി വൈറ്റമിനുകൾ എന്നിവയാൽ സമ്പന്നമായ തുളസിക്ക് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്
എല്ലാ ദിവസവും തുളസി ഇലകൾ കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണം ചെയ്യും
തുളസി ഇലകൾ ആന്റിഓക്‌സിഡന്റുകളും രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്ന മറ്റ് സംയുക്തങ്ങളാലും സമ്പന്നമാണ്. ജലദോഷം, പനി തുടങ്ങിയ അണുബാധകളെ ചെറുക്കും
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ തുളസി കിടുവാണ്. ആസ്ത്മ, ബ്രോങ്കൈറ്റിസ്, ചുമ എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകും
കോർട്ടിസോളിന്റെ അളവ് സന്തുലിതമാക്കി സമ്മർദം കുറയ്ക്കാൻ തുളസി സഹായി. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, സമ്മർദവും ഉത്കണ്ഠയും നിയന്ത്രിക്കും
ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ ഉത്തേജിപ്പിച്ച് വയർവീർക്കൽ കുറയ്ക്കുന്നതിലൂടെ തുളസി ദഹനത്തെ പിന്തുണയ്ക്കും. ഇതിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കുടൽ ബാക്ടീരിയകളെ സന്തുലിതമാക്കാൻ സഹായിക്കും
ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പ്രമേഹമുള്ളവർക്കും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനകരമാണ്
തുളസി ഇലകൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ആന്റിഓക്‌സിഡന്റ് കാരണം രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും. ഇത് ഹൃദയ സംബന്ധമായ ആരോഗ്യത്തെ ചെറുക്കാനും നല്ലതാ