ആപ്പിളിലെ പോളിഫെനോൾ ആന്റിഓക്‌സിഡന്റുകൾ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ആപ്പിളിൽ നല്ല അളവിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ആപ്പിളിൽ ലയിക്കുന്ന നാരുകളും പോളിഫെനോൾ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
രക്തത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആപ്പിൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ആപ്പിൾ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ആപ്പിളിൽ വൈറ്റമിൻ സി, കെ, പൊട്ടാസ്യം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
പഠനങ്ങളനുസരിച്ച്, ആപ്പിൾ കഴിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
ആപ്പിൾ കഴിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്.