Saffron Milk: പോഷകങ്ങൾ

ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് കുങ്കുമപ്പൂവ്. അതിനാൽ ഇത് ചെറു ചൂടുള്ള പാലിൽ ചേർത്ത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിക്കുന്നു.

';

അസ്ഥികൾക്ക്

കുങ്കുമപ്പൂവിലും പാലിലും ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു, മാം​ഗനീസ്, വിറ്റാമിനുകളായ എ, സി തുടങ്ങിയ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

';

ഉറക്കമില്ലായ്മ

ഇന്നു പലരും നേരിടുന്ന വലിയൊരു പ്രയശ്നമാണ് ഉറക്കമില്ലായ്മ. രാത്രിയിൽ കിടക്കുന്നതിന് കുറച്ചു മുന്നോടിയായി പാലിൽ കുങ്കുമപ്പൂവ് ചേർത്ത് കഴിക്കുന്നത് രാത്രിയിൽ സുഖമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

';

ദഹനം

മാറിയ ജീവിതശൈലി കാരണം ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ദഹനമില്ലായ്മ. എന്തു കഴിച്ചാലും വയറിന് പ്രശ്നം അനുഭവപ്പെടുക. പ്രത്യേകിച്ച് രാത്രിയിൽ. ഇതുമൂലം ഉറക്കമില്ലായ്മയും അനുഭവപ്പെടുന്നു. അങ്ങനെയുള്ളവർക്ക് രാത്രിയിൽ കുങ്കുമപ്പൂവ് ചേർത്ത പാല് കഴിച്ചു കിടക്കുന്നത് ഏറെ ​ഗുണം ചെയ്യും. ദഹന പ്രശ്നങ്ങൾക്ക് നല്ലതാണ്.

';

ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ

പാലിൽ കുങ്കുമപ്പൂവ് ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇതിനൊരു ആന്റി ഇൻഫ്ലമേറ്ററി ​ഗുണമുണ്ട്.

';

തണുപ്പിൽ നിന്ന് സംരക്ഷണം

കുങ്കുമപ്പൂവിന് ഒരു ചൂട് സ്വഭാവമാണുള്ളത്. അതിനാൽ തണുപ്പ് കാലത്ത് അത് കഴിക്കുന്നത് ശരീരത്തിൽ താപം നിലനിർത്താൻ സഹായിക്കുന്നു.

';

ചർമ്മം

പാലിൽ കുങ്കുമപ്പൂവ് ചേർത്ത് കഴിക്കുന്നത് ചർമ്മത്തെ ആരോ​ഗ്യകരമാക്കാനും തിളക്കം നിലനിർത്താനും സഹായിക്കുന്നു.

';

നിറം

പാലിൽ കുങ്കുമപ്പൂവ് ചേർത്ത് കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക നിറത്തിൽ വ്യത്യാസം കൊണ്ടുവരാൻ സഹായിക്കും. ​

';

ഊർജ്ജം

ശരീരത്തിന് ആരോ​ഗ്യകരമായ ഊർജ്ജം ഇത് പ്രധാനം ചെയ്യുന്നു.

';

ശ്രദ്ധിക്കുക

ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story