പിസ്സയെ പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണമായാണ് കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ പിസ്സ കഴിക്കുന്നതിലൂടേയും നമുക്ക് ആരോഗ്യകരമായ പല ഗുണങ്ങളും ലഭിക്കുന്നു എന്നുള്ളതാണ് സത്യം.
പിസ്സ ഉണ്ടാക്കുമ്പോൾ നാം ചീസ്, ചിക്കൻ, പല വിധത്തിലുള്ള പച്ചക്കറികൾ എന്നിവ ചേർക്കുന്നു. ഇവ ശരീരത്തിന് വളരെ നല്ലതാണ്. കാരണം ചീസും ചിക്കനുമെല്ലാം പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. പച്ചക്കറികൾ ആരോഗ്യത്തിന് അത്യാവശ്യമായവയാണ്.
ചീസ്സിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമാണ്. കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് ചീസ്.
പിസ്സയിൽ ചേർക്കുന്ന തക്കാളി സോസിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. പിന്നെ പിസ്സയെ കൂടുതൽ ആരോഗ്യകരമാക്കുന്നതിനായി നിങ്ങൾക്ക് കൂടുതൽ പച്ചക്കറികൾ അതിൽ ചേർക്കാവുന്നതാണ്.
മാത്രമല്ല പിസ്സയുടെ മാവ് തയ്യാറാക്കുമ്പോൾ മൈദ മാവ് മാത്രം ചേർക്കാതെ ആരോഗ്യകരമായ മറ്റ് ധാന്യങ്ങളും ചേർത്ത് തയ്യാറാക്കാവുന്നതാണ്. ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി വൈദ്യസഹായം തേടേണ്ടതാണ്.