കാൽസ്യത്തിന്റേയും പ്രോട്ടീനിന്റേയും മികച്ച ഉറവിടമായ ഭക്ഷണമാണ് പനീർ. ഇത് നമുക്ക് പല തരത്തിൽ പാകം ചെയ്തു കഴിക്കാവുന്നതാണ്. ഇന്ന് നമുക്ക് പതിവിലും വ്യത്യസ്ഥമായി പനീർ വെച്ചൊരു പക്കോഡ തയ്യാറാക്കാം.

';


ഇതിന് ആദ്യം തന്നെ പനീർ എടുത്ത് അത് മീ‍ഡിയം വലുപ്പത്തിൽ ചതുരാകൃതിയിൽ മുറിച്ചെടുക്കുക.

';


ശേഷം മാവ് തയ്യാറാക്കുന്നതിന് വേണ്ടി കടലപ്പൊടി, അരിപ്പൊടി, മൈദ, ഒരു നുള്ള് മഞ്ഞൾ എന്നിവ എടുക്കുക.

';


ഈ പൊടികളിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പൊടിയായി അരിഞ്ഞ പച്ചമുളക്, ഉള്ളി എന്നിവ ചേർക്കുക.

';


ശേഷം ഇവയിലേക്ക് ആവശ്യത്തിന് ഉപ്പും അൽപ്പം കുരുമുളകും, നാരങ്ങ നീരും ചേർത്ത് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് മാവ് തയ്യാറാക്കിയെടുക്കുക.

';


ശേഷം ഈ മാവ് അൽപ്പനേരം മൂടിവെക്കുക. ഒരു പാനെടുത്ത് അതിലേക്ക് ശുദ്ധമായ വെളിച്ചെണ്ണയോ ഓയിലോ ഒഴിക്കുക.

';


അതിന് ശേഷം മുറിച്ചു വെച്ചിരിക്കുന്ന പനീർ ഓരോന്നായി എടുത്ത് മാവിൽ മുക്കി ചൂടായ എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ​ഗോൾഡൻ നിറം ആകുന്നത് വരെ ഇവ ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക.

';

VIEW ALL

Read Next Story