നമ്മുടെ അടുക്കളയിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നതിൽ വെളുത്തുള്ളി ഒരു പ്രധാന പങ്കുവഹിക്കുന്നു. ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായകരമാണ്.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. വയറിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് അലിയിക്കാൻ വെളുത്തുള്ളി സഹായിക്കുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് വെളുത്തുള്ളി നല്ലൊരു ഔഷധമാണ്. മലബന്ധം, ഗ്യാസ്, ദഹനമില്ലായ്മ എന്നിവയ്ക്ക് വെളുത്തുള്ളി വളരെ നല്ലതാണ്.
ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ വെളുത്തുള്ളി മികച്ചതാണ്. മൂത്രം വഴിയാണ് വിഷവസ്തുക്കളെ ഇല്ലാതാക്കുന്നത്.
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കുന്നു.