നമ്മൾ മലയാളികൾ സാലഡുകളിലും ചൈനീസ് ഭക്ഷണങ്ങളിലുമാണ് ബെൽ പെപ്പർ അഥവാ കാപ്സിക്കം കൂടുതൽ ഉപയോഗിക്കാറുള്ളത്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള ബെൽ പെപ്പർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
ബെൽ പെപ്പറിൽ വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ബെൽ പെപ്പറിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
റെഡ് ബെൽപെപ്പറിൽ ലൈക്കോപ്പീൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്.
വിറ്റാമിൻ കെ ധാരാളം ബെൽ പെപ്പറിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നു.
ആരോഗ്യമുള്ള തലമുടിക്ക് ആവശ്യമായ ബയോട്ടിൻ ബെൽ പെപ്പറിൽ അടങ്ങിയിരിക്കുന്നു. ബെൽ പെപ്പർ ദിവസവും കഴിക്കുന്നത് തലമുടിക്ക് ഏറെ ഗുണമാണ്.
വിറ്റാമിൻ എ, സി ബയോട്ടിൻ എന്നിവ ബെൽ പെപ്പറിൽ അടങ്ങിയിരിക്കുന്നതിനാൽ ഇവ ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക