തൈരിന് പ്രകൃതി ദത്തമായ ബ്ലീച്ചിങ് സവിശേഷതയുണ്ട്. ഇത് ചർമ്മത്തിലെ കറുത്തപാടുകളും മൃത കോശങ്ങളും നീക്കം ചെയ്യും
അമിതമായ ചൂട്, മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ എന്നിവ ചർമ്മത്തിൽ ഏൽക്കുന്നതിനാൽ കൃത്യമായ പരിചരണം അത്യന്താപേക്ഷിതമാണ്
പുളിയുള്ളതും പ്രോബയോട്ടിക്കുമായ തൈര് പോലെയുള്ള വസ്തുക്കൾ ഏറെ നല്ലതാണ്. ദഹനാരോഗ്യത്തിന് ഏറെ ഗുണകരമാവും എന്നതു പോലെ ചർമ്മത്തിൻ്റെ അസ്വസ്ഥകൾ കുറയ്ക്കുന്നതിനും തൈര് നല്ലതാണ്
അതിനായി ചില ഫെയ്സ്പാക്കുകൾ പരിചയപ്പെടാം.
രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കിയ ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് ശേഷം കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കഴുത്തിലും മുഖത്തും പുരട്ടി 20 മിനിറ്റ് ശേഷം കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കടലമാവ് ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് ഉപയോഗിക്കാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് ശേഷം കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഓട്സ് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം