Bell Pepper

നമ്മൾ മലയാളികൾ സാലഡുകളിലും ചൈനീസ് ഭക്ഷണങ്ങളിലുമാണ് ബെൽ പെപ്പർ അഥവാ കാപ്സിക്കം കൂടുതൽ ഉപയോ​ഗിക്കാറുള്ളത്. ഏറെ ആരോ​ഗ്യ ​ഗുണങ്ങളുള്ള ബെൽ പെപ്പർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

Zee Malayalam News Desk
Dec 15,2024
';

പ്രതിരോധശേഷി

ബെൽ പെപ്പറിൽ വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

';

ദഹനം

ബെൽ പെപ്പറിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

ഹൃദയാരോ​ഗ്യം

റെഡ് ബെൽപെപ്പറിൽ ലൈക്കോപ്പീൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോ​ഗ്യം സംരക്ഷിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്.

';

എല്ലുകൾ

വിറ്റാമിൻ കെ ധാരാളം ബെൽ പെപ്പറിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് എല്ലുകളുടെ ആരോ​ഗ്യം വർധിപ്പിക്കുന്നു.

';

തലമുടി

ആരോ​ഗ്യമുള്ള തലമുടിക്ക് ആവശ്യമായ ബയോട്ടിൻ ബെൽ പെപ്പറിൽ അടങ്ങിയിരിക്കുന്നു. ബെൽ പെപ്പർ ദിവസവും കഴിക്കുന്നത് തലമുടിക്ക് ഏറെ ​ഗുണമാണ്.

';

ചർമ്മാരോ​ഗ്യം

വിറ്റാമിൻ എ, സി ബയോട്ടിൻ എന്നിവ ബെൽ പെപ്പറിൽ അടങ്ങിയിരിക്കുന്നതിനാൽ ഇവ ചർമ്മാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story