Benefits of Lemon:

ഈ ചൂടത്ത് ഒരു ​ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന സുഖം എല്ലാവർക്കുമറിയാം. ഈ ചെറുനാരങ്ങ കാണാൻ കുഞ്ഞനാണെങ്കിലും വിറ്റാമിനുകളും ധാതുക്കളും ആൻറി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ്. ചെറുനാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ നോക്കാം.

Zee Malayalam News Desk
Oct 19,2024
';

പ്രതിരോധശേഷി

സിട്രസ് പഴമായ നാരങ്ങയിൽ വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

';

ദഹനം

രാവിലെ ഒരു ​ഗ്ലാസ് ഇളം ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

';

കൊളസ്ട്രോൾ

ശരീരത്തിലുള്ള ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ചെറുനാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

';

രക്തസമ്മർദ്ദം

നാരങ്ങയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.

';

വൃക്ക

നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് വൃക്കയിൽ കല്ലു ഉണ്ടാകാനുള്ള സാധ്യതയെ തടയുന്നു.

';

ചർമ്മാരോ​ഗ്യം

‌വിറ്റാമിൻ സിയും ആൻറി ഓക്സിഡന്റുകളും അടങ്ങിയ ചെറുനാരങ്ങ ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

';

പ്രമേ​ഹം

നാരങ്ങയിൽ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story