ക്ഷീണമകറ്റാൻ സഹായിക്കുന്ന ചില സൂപ്പർ സ്നാക്സുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം
ബദാം, മറ്റ് നട്സ്,ഡ്രൈ ഫ്രൂട്സ് എന്നിവയെല്ലാം ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പുകളും, നാരുകളും ആന്റി ഓക്സിഡന്റുികളും വിറ്റാമിനുകളും അടങ്ങിയ നട്സ് ഊർജം നിലനിർത്താൻ സഹായിക്കുന്നു.
ആപ്പിളിൽ പീനട്ട് ബട്ടർ പുരട്ടി കഴിക്കുന്നത് ക്ഷീണമകറ്റാൻ സഹായിക്കും. ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ഇത്.
ഗ്രീക്ക് യോഗർട്ടിൽ ബെറികൾ ചേർത്ത് കഴിക്കുന്നത് ഊർജം നിലനിർത്താൻ സഹായിക്കും. ഇതിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ക്ഷീണമകറ്റാൻ സഹായിക്കും.
പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നത് ക്ഷീണമകറ്റി ഊർജം നിലനിർത്താൻ സഹായിക്കും.
പനീർ കൊണ്ടുള്ള സാലഡ്, സാൻഡ്വിച്ച് തുടങ്ങിയവ കഴിക്കുന്നതും ക്ഷീണമകറ്റാൻ നല്ലതാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക