സവാളയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
സവാളയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
വിഭവങ്ങൾക്ക് രുചി വർധിപ്പിക്കുന്നതിനൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും സവാളയ്ക്കുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങൾ സവാളയിലുണ്ട്.
ഉള്ളിയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
സവാളയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
സവാളയുടെ നീരിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ സഹായിക്കും.
കുടലിൻറെ ആരോഗ്യത്തിന് സവാള മികച്ചതാണ്. ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.