സാധാരണ ഉപ്പിനേക്കാൾ റോക്ക് സാൾട്ട് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതെങ്ങനെ?
റോക്ക് സാൾട്ട് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. റോക്ക് സാൾട്ട് കഴിക്കുന്നത് വഴി എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് അറിയാം.
ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു.
ദഹനം മികച്ചതാക്കുന്നതിനും വയറുവേദന, നെഞ്ചെരിച്ചിൽ, വയറുവീർക്കൽ, മലബന്ധം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും റോക്ക് സാൾട്ട് മികച്ചതാണ്.
രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് മിതമായ അളവിൽ റോക്ക് സാൾട്ട് കഴിക്കുന്നത് ഗുണം ചെയ്യും.
ചെറുചൂടുള്ള വെള്ളത്തിൽ റോക്ക് സാൾട്ട് ചേർത്ത് കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, കോപ്പർ തുടങ്ങിയ സംയുക്തങ്ങളാൽ സമ്പന്നമായ റോക്ക് സാൾട്ട് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
റോക്ക് സാൾട്ട് തൊണ്ടവേദന ശമിപ്പിക്കുന്നതിന് മികച്ചതാണ്. റോക്ക് സാൾട്ട് ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് തൊണ്ടവേദന പരിഹരിക്കാൻ സഹായിക്കും.
ഉറക്കം മികച്ചതാക്കാൻ സഹായിക്കുന്ന മെലാറ്റോണിൻറെ അളവ് വർധിപ്പിക്കാൻ റോക്ക് സാൾട്ട് മികച്ചതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.