വിറ്റാമിൻ ബി12 നമ്മുടെ ശരീരത്തിന് ഉൽപാദിപ്പിക്കാൻ കഴിയില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ഇത് നമുക്ക് ലഭിക്കുന്നത്. വിറ്റാമിൻ ബി12 അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
അയല, മത്തി, സാൽമൺ തുടങ്ങിയവയിൽ വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബി12ന്റെ പ്രധാന ഉറവിടമാണ്. ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
പാൽ, ചീസ്, തൈര് തുടങ്ങിയവയിൽ വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. ഇവയുടെ പതിവ് ഉപഭോഗം വിറ്റാമിൻ ബി12 കൂടാതെ ശരീരത്തിന് വേണ്ട കാൽസ്യം, വിറ്റാമിൻ ഡി എന്നിവയും നൽകുന്നു.
ആട്ടിറച്ചി, പോത്തിറച്ചി തുടങ്ങിയവയിൽ വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്.
ചിക്കൻ, ടർക്കി എന്നിവയിലെ ഡാർക്ക് മീറ്റും വിറ്റാമിൻ ബി12ന്റെ മികച്ച് ഉറവിടമാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക