സോയാബീൻ കഴിച്ചോളൂ...വണ്ണം കുറയ്ക്കാൻ വേറൊന്നും വേണ്ട!
100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നത് വയറിലടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
ശരീരത്തിലെ കൊഴുപ്പ് ആഗിരണം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ സോയയിൽ അടങ്ങിയിട്ടുണ്ട്.
സോയാ ബീനിലെ പ്രോട്ടീൻ നിങ്ങളുടെ വയർ നിറഞ്ഞതായി തോന്നിപ്പിക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നു.
സോയാബീനിലെ നാരുകൾ ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കുന്നു. ദഹനത്തിനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
സോയയിലെ പ്രോട്ടീൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നം ആണ് സോയാബീൻ.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)