വിത്തുകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്
പ്രതിരോധശേഷി കൂട്ടി ദഹനം എളുപ്പമാക്കാൻ തണുപ്പ് കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില വിത്തുകളെ കുറിച്ച് അറിയാം...
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, ആൻ്റിഓക്സിഡൻ്റുകൾ, പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും കിടുവാണ്
അമിനോ ആസിഡുകൾ, പ്രോട്ടീൻ, ഒമേഗ-3, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവ മത്തങ്ങ വിത്തുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്തുകൾ ഒരു രുചികരമായ ലഘുഭക്ഷണം കൂടിയാണ്. സാലഡ്, സ്മൂത്തി എന്നിവയിലും മത്തങ്ങ വിത്തുകൾ ചേർത്ത് കഴിക്കാം
ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടുന്നതിനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം നല്ലതാണ്
ഒമേഗ -3 കൊഴുപ്പുകൾ, നാരുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ എന്നിവ ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.