Vegan Diet

ശരീരഭാരം കുറയ്ക്കാം, ഹൃദ്രോഗങ്ങളെ തടയാം; അറിയാം, വീഗൻ ഡയറ്റിന്‍റെ ആരോ​ഗ്യ ​ഗുണങ്ങൾ

Zee Malayalam News Desk
Nov 01,2024
';

വീഗൻ ദിനം

നവംബർ ഒന്ന് ലോക വീഗൻ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടും ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗൻ. നിരവധി സെലബ്രിറ്റികൾ തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

';

സസ്യാഹാരം

മത്സ്യ, മാംസാദികളും പാലും പാലുത്പന്നങ്ങളും പൂർണമായും ഒഴിവാക്കി സസ്യാഹാരം മാത്രം പിന്തുടരുന്നതാണ് വീഗൻ ഡയറ്റ്. ഇവയുടെ ആരോഗ്യഗുണങ്ങൾ നമുക്ക് പരിശോധിക്കാം.

';

ഭാരം കുറയ്ക്കുന്നു

സസ്യാഹാരം ഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

';

ഹൃദയാരോഗ്യം

നാരുകൾ, ഫോളിക് ആസിഡ്, ഫൈറ്റോകെമിക്കൽസ്, ആൻറി-ഓക്സിഡൻറ്സ് എന്നിവയാലെല്ലാം സമ്പന്നമാണ് പച്ചക്കറികൾ. അതിനാൽ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ വീഗനിസം ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

';

പ്രമേഹ സാധ്യത

കൊളസ്ട്രോൾ, ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവയെ അകറ്റുന്നു. പഞ്ചസാരയുടെ അളവ് കുറവായതിനാൽ സസ്യാധിഷ്ഠിത ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും.

';

എല്ലുകളുടെ ആരോ​ഗ്യം

എല്ലുകളെ ബലപ്പെടുത്തുന്നതിനും വീഗൻ ഡയറ്റ് സഹായിക്കും. വിറ്റമിൻ-ഡി, വിറ്റമിൻ-കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ഘടകങ്ങൾ എല്ലുകളുടെ ആരോഗ്യത്തിന് വേണം. ഇവയെല്ലാം അധികവും സസ്യാഹാരങ്ങളിലൂടെയാണ് ലഭിക്കുന്നത്.

';

ക്യാൻസർ

വീഗൻ ഡയറ്റ് പിന്തടരുന്നവരിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. വീഗൻ ഡയറ്റിലുള്ളവരിൽ പരിപ്പ്- പയർ വർഗങ്ങൾ, പഴങ്ങൾ, തക്കാളി, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, വൈറ്റമിൻ-സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഇതിന് സഹായകരമാകുന്നത്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story