Breast Cancer

സ്തനാ‍ർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ

Zee Malayalam News Desk
Oct 10,2024
';

സ്തനാർബുദം

സ്തനാർബുദ പ്രതിരോധനത്തിന് ഭക്ഷണത്തിന് പ്രധാന പങ്കാണുള്ളത്. അതിനാൽ ആരോഗ്യകരമായ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കാം.

';

​ഗ്രീൻ ടീ

ഗ്രീൻ ടീയിൽ കാണപ്പെടുന്ന പോളിഫെനോളായ ഇജിസിജി സ്തനാർബുദ സാധ്യത കുറയ്ക്കുന്നു.

';

ഇലക്കറികൾ

ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. ഇവ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

';

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളിൽ ഫോളേറ്റ്, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ സ്തനാർബുദ പ്രതിരോധത്തിന് സഹായിക്കും.

';

കൂൺ

വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുള്ള ഒരു ഭക്ഷണപദാർത്ഥമാണ് കൂൺ. സ്തനാർബുദ പ്രതിരോധത്തിന് കൂൺ മികച്ചതാണ്.

';

നട്സ്

നട്സ് പതിവായി കഴിക്കുന്നത് അനിയന്ത്രിത കോശ വളർച്ച തടയാൻ സഹായിക്കും.

';

സോയ

സോയ പദാർത്ഥങ്ങൾ കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും.

';

പുകവലി

ആരോഗ്യകരമായ ഭക്ഷണശീലത്തോടൊപ്പം തന്നെ പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നത് സ്തനാർബുദത്തിനെതിരെ പോരാടാൻ സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story