ചുമയും ജലദോഷവും കുറയ്ക്കാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ
കാലാവസ്ഥാ മാറ്റം ഉണ്ടാകുമ്പോൾ സാധാരണയായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ചുമ, പനി, ജലദോഷം എന്നിവ.
ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ അറിഞ്ഞിരിക്കാം.
സൂപ്പ് കഴിക്കുന്നത് പനി, ജലദോഷം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മികച്ചതാണ്.
ചെറുചൂടുള്ള വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
വിവിധ ഔഷധങ്ങൾ ചേർത്തുണ്ടാക്കുന്ന കഷായം നിരവധി അസുഖങ്ങളെ തടയാൻ സഹായിക്കുന്നു.
ഉപ്പുവെള്ളം ഗാർഗിൾ ചെയ്യുന്നത് ജലദോഷത്തിൻറെ ലക്ഷണങ്ങൾ കുറയ്ക്കാനും തൊണ്ടവേദന കുറയ്ക്കാനും സഹായിക്കും.
ആൻറി മൈക്രോബയൽ, ആൻറി വൈറൽ ഗുണങ്ങളുള്ള അലിസിൻ എന്ന സംയുക്തം വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സീസണൽ രോഗങ്ങൾ തടയുന്നതിനും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.