Papaya Mask

ചർമ്മാരോ​ഗ്യത്തിനും തിളക്കത്തിനും പപ്പായ ഫെയ്സ്പാക്കുകൾ ഏറെ സഹായകമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ, വിറ്റാമിൻ എ, സി, ഇ എന്നിവ ചർമ്മസംരക്ഷണത്തിന് മികച്ചതാണ്. വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഈ പപ്പായ ഫെയ്സ് പായ്ക്കുകൾ നിങ്ങളും പരീക്ഷിക്കൂ.

';

കറ്റാർ വാഴ

കറ്റാർ വാഴയുടെ ജെല്ലും പപ്പായയുടെ പൾപ്പും നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകികളയുക. ഈ ഫെയ്സ് പാക്ക് ചർമ്മത്തിന് നല്ല തിളക്കം നൽകാൻ സഹായിക്കും.

';

ഓറഞ്ച്

ഓറഞ്ച് നീരും പപ്പായ പൾപ്പും മിക്സ് ചെയ്ത് തയ്യാറാക്കുന്ന ഫെയ്സ് പാക്ക് ഓയിലി സ്കിൻ ഉള്ളവർക്ക് ഉപയോ​ഗിക്കാവുന്നതാണ്. ഈ ഫെയ്സ് പാക്ക് മുഖത്ത് പുരട്ടിയതിന് ശേഷം നല്ല പോലെ ഉണങ്ങിയതിന് ശേഷം മാത്രമേ കഴുകി കളയാൻ പാടുള്ളു.

';

പഴം

വാഴപ്പഴവും പപ്പായയും ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ്. ഇവ രണ്ടും നല്ലപോലെ അരച്ച മുഖത്ത് പുരട്ടി മസാജ് ചെയ്യുക. പിന്നീട് കഴുകി കളയുക. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കാൻ ഈ പാക്ക് സഹായിക്കും.

';

തൈര്

നന്നായി അരച്ചെടുത്ത പപ്പായയിലേക്ക് തൈര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി കഴുകി കളയുക. ഈ ഫെയ്സ് പാക്ക് ചർമ്മത്തിന് നല്ല നിറവും തിളക്കവും മിനുസവും ലഭിക്കാൻ സഹായിക്കും.

';

പാൽ

പപ്പായ നല്ല തണുത്ത പാലിൽ അരച്ചെടുക്കണം. ഈ മിക്സ് പഞ്ഞി ഉപയോ​ഗിച്ച് മുഖത്ത് പുരട്ടുക. മുഖത്തെ കറുത്ത പാടുകൾ മായ്ക്കാൻ ഈ ഫെയ്സ് പാക്ക് സഹായിക്കും.

';

തേൻ

തേനും പപ്പായ പൾപ്പും ചേർത്ത് തയ്യാറാക്കുന്ന ഫെയ്സ് പാക്ക് ചർമ്മം മൃദുവാക്കാനും ചർമ്മത്തിന് നല്ല തുടിപ്പ് ലഭിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ഈ ഫെയ്സ് പാക്ക് ഉപയോ​ഗിക്കുക.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story