ദിവസവും ഒരു പഴം കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
വിറ്റാമിനുകളും, ധാതുക്കളും ധാരാളം അടങ്ങിയതാണ് പഴം. വിറ്റാമിൻ മ, വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയവ ഇതിൽ അടങ്ങിയിരിക്കുന്നു.
പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു അതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
പഴത്തിൽ അടങ്ങിയിട്ടുള്ള നാരുകൾ സുഗമമായ ദഹനപ്രക്രിയയ്ക്ക് സഹായിക്കുന്നു. മലബന്ധം തടയാനും ഇത് സഹായിക്കും.
പഴത്തിൽ അടങ്ങിയിട്ടുള്ള ഫ്രക്ടോസ്, ഗ്ലൂക്കോസ്, സൂക്രോസ് തുടങ്ങിയവ ഊർജം നിലനിർത്താൻ സഹായിക്കും.
പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. പഴം കഴിക്കുന്നത് കിഡ്നി സ്റ്റോൺ സാധ്യത കുറയ്ക്കുന്നു.
നാരുകൾ ധാരാളം ഉള്ള പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.
മഗ്നീഷ്യം അടങ്ങിയിട്ടുള്ള പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ചർമ്മ സംരക്ഷണത്തിന് മികച്ചതാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക