Hair Growth

മുടിയുടെ സംരക്ഷണം ഇന്ന് എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. മുടി കൊഴിച്ചിൽ, താരൻ തുടങ്ങി നിരവധി പ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്. ഈ പ്രശ്നങ്ങളൊക്കെ മാറി മുടി തഴച്ചു വളരണമെന്ന് ആ​ഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങൾക്കുള്ള ടിപ്സ് ഇതാ...

Zee Malayalam News Desk
Dec 11,2024
';

ആവണക്കെണ്ണ

മുടിയുടെ ആരോഗ്യത്തിനായി പണ്ടുകാലം മുതൽ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് ആവണക്കെണ്ണ. ഉപയോഗിക്കാറുണ്ട്.

';

ആവണക്കെണ്ണ ​ഗുണങ്ങൾ

നിരവധി ഔഷധ ഗുണങ്ങളുള്ളതാണ് ആവണക്കെണ്ണ. മുടി കൊഴിച്ചില്‍ അകറ്റാനും, താരന്‍ കളയാനും, മുടി വളരാനും ആവണക്കെണ്ണയില്‍ ചില ചേരുവകള്‍ ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്. എന്തൊക്കെയാണ് ആ ചേരുവകൾ എന്ന് നോക്കാം.

';

റോസ്‌മേരി ഓയില്‍

ആവണക്കെണ്ണ പോലെ തന്നെ കേശ സംരക്ഷണത്തിൽ പ്രധാനമാണ് റോസ്മേരി ഓയിലും. റോസ്മരി ഓയിലും ആവണക്കെണ്ണയും കൂടി ചേരുമ്പോൾ അത് മുടി കരുത്തോടെ വളരാൻ സഹായകമാകു. മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിക്കാനും റോസ്‌മേരി ഓയില്‍ സഹായിക്കുന്നുണ്ട്.

';

ആവണക്കെണ്ണയും റോസ്‌മേരി ഓയിലും

രണ്ട് ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണയിലേയ്ക്ക് 10 തുള്ളി റോസ്‌മേരി ഓയില്‍ ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 10 മിനിറ്റ് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ മുടി കഴുകണം. ആഴ്ചയില്‍ മൂന്ന് തവണ ഈ ഓയില്‍ ഉപയോഗിക്കാവുന്നതാണ്.

';

സവാള നീര്

ആവണക്കെണ്ണയും സവാളനീരും ചേർത്ത് തലയിൽ പുരട്ടിയാൽ മുടിയ്ക്ക് കരുത്ത് നല്‍കാനും, താരന്‍ ഇല്ലാതാക്കാനും മുടി നരയ്ക്കുന്നത് തടയാനും സഹായിക്കും.

';

ആവണക്കെണ്ണയും സവാള നീരും

2 ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണയിലേയ്ക്ക് 8 തുള്ളി സവാള നീര് ചേര്‍ത്തെടുത്ത മിശ്രിതം തലയില്‍ പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യാം.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story