ഈ സ്ഥലങ്ങളിൽ ഒരിക്കും വീട് വാങ്ങരുത്; ജീവിതത്തിൽ രക്ഷപ്പെടില്ല!
പുരാതന ഭാരതത്തിലെ മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.
വിഷ്ണുഗുപ്തൻ, ചാണക്യൻ എന്നീ പേരുകളിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
ജീവിതത്തിന്റെ സമസ്തമേഖലകളെ പറ്റിയും അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതപ്പെട്ട ഈ ചിന്തകൾ ഇന്നും ഏറെ പ്രസക്തമാണ്.
ഒരിക്കലും വസിക്കാൻ പാടില്ലാത്ത ചില സ്ഥലങ്ങളെ പറ്റിയും ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്.
ഇത്തരം സ്ഥലങ്ങളിൽ ആരെങ്കിലും വസിക്കുകയാണെങ്കിൽ ജീവിതത്തിൽ എന്നും നഷ്ടങ്ങൾ മാത്രമായിരിക്കുമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
മെച്ചപ്പെട്ട തൊഴിൽ സാധ്യതകളുള്ള സ്ഥലത്തായിരിക്കണം നിങ്ങളുടെ വീട്. ജോലിയോ ബിസിനസ്സോ ചെയ്യാൻ ഇത് സഹായിക്കും. തൊഴിൽ സ്രോതസ്സുകളില്ലാത്ത പ്രദേശത്താണ് താമസമെങ്കിൽ ജീവിതത്തിലുടനീളം നിങ്ങൾ ഖേദിച്ചേക്കാം.
നിയമങ്ങളോ നീതിയോ ഇല്ലാത്തയിടത്ത് വീട് പണിയരുത്. ഭാവിയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അതിനാൽ വീട് പണിയുന്നതിന് മുമ്പ് സ്ഥലത്തെ പറ്റി ശരിയായി അന്വേഷിക്കുക.
മോശം വ്യക്തികൾ, ദുഷ്ടന്മാർ താമസിക്കുന്ന സ്ഥലത്ത് വീട് പണിയരുത്. അത്തരം പ്രദേശങ്ങളിൽ എന്നും പ്രശ്നങ്ങളായിരിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.