Trending Movies

2024ലെ ഏറ്റവും ട്രെൻഡിംഗ് ആയിട്ടുള്ള സിനിമകളുടെ ലിസ്റ്റ് ഗൂഗിൾ പുറത്തുവിട്ടു. മലയാള ചിത്രങ്ങളും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു.

Zee Malayalam News Desk
Dec 11,2024
';

സ്ത്രീ 2

രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, അഭിഷേക് ബാനർജി, അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ സ്ത്രീ 2 ആണ് ലിസ്റ്റിൽ ഒന്നാമതായി നിൽക്കുന്നത്.

';

കൽക്കി 2898എഡി

പ്രഭാസ് നാകനായ കൽക്കി 2898എഡി ആണ് രണ്ടാം സ്ഥാനത്തുള്ളത്. ബി​ഗ് ബജറ്റ് ചിത്രത്തിൽ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദുൽഖർ സൽമാൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നു.

';

12ത് ഫെയിൽ

2023ൽ ഇറങ്ങിയതാണെങ്കിലും ഈ വർഷം ആണ് ചിത്രം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് ഈ ചിത്രം.

';

ലാപത ലേഡീസ്

കിരണ്‍ റാവു ഒരുക്കിയ ലാപതാ ലേഡീസ് 2025ലെ ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ട്രെൻഡിങ് ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ചിത്രം.

';

ഹനുമാൻ

ബോക്സ് ഓഫീസിൽ 100 കോടിക്ക് മുകളിൽ നേടിയ ഹനുമാൻ എന്ന ചിത്രമാണ് അഞ്ചാം സ്ഥാനത്തുള്ളത്.

';

മഹാരാജ

തിയേറ്ററിലും ഒടിടിയിലും ഒരുപോലെ വിജയം നേടിയ ചിത്രമാണ് വിജയ് സേതുപതി നായകനായ മഹാരാജ. ട്രെൻഡിങ് ലിസ്റ്റിൽ ആറാം സ്ഥാനത്താണ് ചിത്രം.

';

മഞ്ഞുമ്മൽ ബോയ്സ്

സർവൈവർ ത്രില്ലർ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്. ഈ വർഷം ഏറ്റവും അധികം ആളുകൾ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റിൽ ഈ മലയാള ചിത്രവും ഇടം നേടി.

';

ദി ​ഗോട്ട്

വിജയ് നായകനായ ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ട്രെൻഡിങ് ലിസ്റ്റിൽ എട്ടാം സ്ഥാനം സ്വന്തമാക്കി.

';

സലാർ

2023ന്റെ അവസാനം റിലീസ് ചെയ്ത പ്രഭാസ് - പൃഥ്വിരാജ് ചിത്രം ഈ വർഷം ആളുകൾ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചു.

';

ആവേശം

​ഗാങ്സ്റ്റർ വേഷത്തിൽ ഫഹദ് ഫാസിൽ എത്തിയ ആവേശമാണ് ഈ ട്രെൻഡിങ് ലിസ്റ്റിൽ 10ാം സ്ഥാനത്ത് നിൽക്കുന്നത്.

';

VIEW ALL

Read Next Story