മുടിയുടെ സംരക്ഷണം ഇന്ന് എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. മുടി കൊഴിച്ചിൽ, താരൻ തുടങ്ങി നിരവധി പ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്. ഈ പ്രശ്നങ്ങളൊക്കെ മാറി മുടി തഴച്ചു വളരണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങൾക്കുള്ള ടിപ്സ് ഇതാ...
മുടിയുടെ ആരോഗ്യത്തിനായി പണ്ടുകാലം മുതൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് ആവണക്കെണ്ണ. ഉപയോഗിക്കാറുണ്ട്.
നിരവധി ഔഷധ ഗുണങ്ങളുള്ളതാണ് ആവണക്കെണ്ണ. മുടി കൊഴിച്ചില്‍ അകറ്റാനും, താരന് കളയാനും, മുടി വളരാനും ആവണക്കെണ്ണയില്‍ ചില ചേരുവകള്‍ ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്. എന്തൊക്കെയാണ് ആ ചേരുവകൾ എന്ന് നോക്കാം.
ആവണക്കെണ്ണ പോലെ തന്നെ കേശ സംരക്ഷണത്തിൽ പ്രധാനമാണ് റോസ്മേരി ഓയിലും. റോസ്മരി ഓയിലും ആവണക്കെണ്ണയും കൂടി ചേരുമ്പോൾ അത് മുടി കരുത്തോടെ വളരാൻ സഹായകമാകു. മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിക്കാനും റോസ്മേരി ഓയില്‍ സഹായിക്കുന്നുണ്ട്.
രണ്ട് ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണയിലേയ്ക്ക് 10 തുള്ളി റോസ്മേരി ഓയില്‍ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 10 മിനിറ്റ് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ മുടി കഴുകണം. ആഴ്ചയില്‍ മൂന്ന് തവണ ഈ ഓയില്‍ ഉപയോഗിക്കാവുന്നതാണ്.
ആവണക്കെണ്ണയും സവാളനീരും ചേർത്ത് തലയിൽ പുരട്ടിയാൽ മുടിയ്ക്ക് കരുത്ത് നല്‍കാനും, താരന് ഇല്ലാതാക്കാനും മുടി നരയ്ക്കുന്നത് തടയാനും സഹായിക്കും.
2 ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണയിലേയ്ക്ക് 8 തുള്ളി സവാള നീര് ചേര്‍ത്തെടുത്ത മിശ്രിതം തലയില്‍ പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.