Black Pepper : വാങ്ങിയ കുരുമുളക് വ്യാജൻ ആണോ അല്ലെയോ എന്ന് എങ്ങനെ തിരിച്ചറിയാം?

';

ഇന്ന് മാർക്കറ്റിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള മിക്ക ഉത്പനങ്ങളുടെ വ്യാജൻ ലഭിക്കുന്നതാണ്. ഇതിൽ നമ്മൾ മലയാളികൾ ഉപയോഗിക്കുന്ന കുരുമുളകും ഉൾപ്പെടുന്നു

';

കണ്ടാൽ ഒരുപോലെ ഇരിക്കുമെങ്കിലും ഇവ ഉപയോഗിച്ചാൽ പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് മാർക്കറ്റിൽ നിന്നും വാങ്ങിക്കുന്ന കുരുമുളക് വ്യാജൻ ആണോ അല്ലയോ എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്

';

ഞാവൽ പഴത്തിന്റെ കുരു, പപ്പായ കുരു കറുക തുടങ്ങിയവ ഉപയോഗിച്ചാണ് കുരുമുളകിന്റെ വ്യാജൻ ഉണ്ടാക്കുന്നത്

';

യഥാർത്ഥവും വ്യാജവുമായ കുരുമുളകും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ചില എളുപ്പവഴികൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം

';

മാർക്കറ്റിൽ നിന്നും കുരുമുളക് വാങ്ങിക്കുമ്പോൾ അതൊന്ന് എടുത്ത് കൈകൊണ്ട് ഞെരുടി നോക്കുക. അത് പൊടിഞ്ഞ് പോയാൽ ഉറപ്പിച്ചോളൂ വാങ്ങിയ കുരുമുളക് വ്യാജനാണ് എന്ന്. നല്ല കുരുമുളക് ഒരിക്കലും അങ്ങനെ പൊട്ടിക്കാൻ സാധിക്കില്ല

';

വെള്ളം ഉപയോഗിച്ചും കുരുമുളക് വ്യാജനാണോ അറിയാൻ സാധിക്കും. ഒരു കപ്പ് വെള്ളത്തിൽ കുരുമുളക് ഇടുക. കുരുമുളക് പൊങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അത് വ്യാജനാണ്.

';

വ്യാജ കുരുമുളക് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്താൽ അത് രുചിയെ നശിപ്പിക്കും. മാത്രമല്ല ഇത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും

';

വ്യാജ കുരുമുളക് കഴിച്ചാൽ ചർമ്മത്തിൽ ചൊറിച്ചിൽ, ചുണങ്ങു, ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കും

';

വ്യാജ കുരുമുളക് വയറ്റിൽ പ്രശ്‌നങ്ങൾക്ക് കാരണാകും. പ്രധാനമായും അൾസർ പോലെയുള്ള പ്രശ്നങ്ങൾവ ഉണ്ടാകും

';

VIEW ALL

Read Next Story