മഞ്ഞൾ ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല, ആയുര്‍വേദത്തിലും ഇതിന് ഏറെ പ്രാധാന്യം ഉണ്ട്. ജലദോഷം, ചുമ, നിസാര പരിക്കുകള്‍ എന്നിവയ്ക്ക് പരിഹാരമായി മഞ്ഞള്‍ ഉപയോഗിച്ചിരുന്നു.
മഞ്ഞള്‍ എല്ലാവര്‍ക്കും ഉത്തമമല്ല. അതായത് ഇവ ചിലരെ പ്രതികൂലമായി ബാധിക്കും. . മഞ്ഞള്‍ കഴിയ്ക്കുന്നത് ആരൊക്കെ ഒഴിവാക്കണം എന്ന് അറിയാം
നിങ്ങൾ വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കിൽ മഞ്ഞൾ പാൽ കുടിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവുള്ളവര്‍ മഞ്ഞൾ പാൽ കുടിയ്ക്കുന്നത് ഒഴിവാക്കണം. കാരണം, മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വീണ്ടും കുറയ്ക്കും
മഞ്ഞൾ പാൽ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്‍റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു.
മഞ്ഞപ്പിത്തം ബാധിച്ചവര്‍ മഞ്ഞൾ പൂര്‍ണ്ണമായും ഒഴിവാക്കണം. രോഗം പൂർണ്ണമായും ഭേദമാകുകയും മഞ്ഞൾ കഴിക്കാൻ ഡോക്ടർ അനുവദിച്ചതിന് ശേഷം മഞ്ഞള്‍ കഴിക്കുക.
അലര്‍ജി ഉള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടി അസ്വസ്ഥത ഉണ്ടാക്കാം.അതിനാല്‍, ഇവര്‍ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
പുരുഷന്മാര്‍ അധികം മഞ്ഞള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. അതായത്, മഞ്ഞളിന്‍റെ കൂടുതലായ ഉപയോഗം ഇവരില്‍ ബീജക്കുറവിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
രക്തം കട്ട പിടിയ്ക്കാനുള്ള കഴിവ് മഞ്ഞള്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ കുറയും. അതിനാല്‍ പ്രത്യേകിച്ച് സര്‍ജറി കഴിഞ്ഞവര്‍ മഞ്ഞള്‍ ഒഴിവാക്കുന്നതാണ് നല്ലത്.