ആരോഗ്യം നിലനിർത്താൻ, സമീകൃതാഹാരം പ്രധാനമാണ്. ഭക്ഷണക്രമത്തില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉൾപ്പെടുത്തണം.
ഹൃദയത്തിന്‍റെയും കണ്ണിന്‍റെയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും കഴിയും.
വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്‍റി ഓക്‌സിഡന്‍റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ബ്ലൂബെറിയിൽ ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
പച്ച ഇലക്കറികൾ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്. പച്ച ഇലക്കറികൾ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ധാന്യങ്ങളിൽ ഉയർന്ന അളവിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ധാന്യങ്ങൾ കഴിക്കുന്നത് ഹൃദയത്തിന് ഏറെ ഗുണം ചെയ്യും
പഴങ്ങളും പച്ചക്കറികളും നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇവ കഴിക്കുന്നത് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.