ചീര സൂപ്പ് തയ്യാറാക്കുന്നതിനായി ആദ്യം ആവശ്യത്തിന് ചീര എടുത്ത് നന്നായി കഴുകി ചെറുതായി മുറിച്ചെടുക്കുക.

';


ശേഷം ഒരു പാനെടുത്ത് അതിൽ അൽപ്പം വെണ്ണ ചേർത്ത് അതിലേക്ക് വെളുത്തുള്ളിയും, ഉള്ളിയും ചേർക്കുക.

';


അവ പാകമാകുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ചീര ചേർത്ത് ചെറു ചൂടിൽ വഴറ്റി എടുക്കുക. ചീര മൃദുവായതിന് ശേഷം ​ഗ്യാസ് ഓഫ് ചെയ്യുക.

';


ഈ മിശ്രിതം തണുത്തതിന് ശേഷം നന്നായി അരച്ച് പ്യൂരി രൂപത്തിലാക്കുക.

';


ഇനി ഒരു പാനെടുത്ത് അതിലേക്ക് ഈ പ്യൂരി ഒഴിച്ച് നന്നായി തിളപ്പിക്കുക.

';


ഇതിലേക്ക് അൽപ്പം പാൽ, കുരുമുളക്, ഒറിഗാനോ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

';


ഇനി ക്രീം ചേർത്ത് ചെറിയ തീയിൽ കുറച്ച് നേരം വേവിക്കുക, തിളച്ചു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം.

';


രുചികരവും ആരോഗ്യകരവുമായ ചീര സൂപ്പ് തയ്യാറായിക്കഴിഞ്ഞു.

';

VIEW ALL

Read Next Story