ചീര സൂപ്പ് തയ്യാറാക്കുന്നതിനായി ആദ്യം ആവശ്യത്തിന് ചീര എടുത്ത് നന്നായി കഴുകി ചെറുതായി മുറിച്ചെടുക്കുക.
ശേഷം ഒരു പാനെടുത്ത് അതിൽ അൽപ്പം വെണ്ണ ചേർത്ത് അതിലേക്ക് വെളുത്തുള്ളിയും, ഉള്ളിയും ചേർക്കുക.
അവ പാകമാകുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ചീര ചേർത്ത് ചെറു ചൂടിൽ വഴറ്റി എടുക്കുക. ചീര മൃദുവായതിന് ശേഷം ഗ്യാസ് ഓഫ് ചെയ്യുക.
ഈ മിശ്രിതം തണുത്തതിന് ശേഷം നന്നായി അരച്ച് പ്യൂരി രൂപത്തിലാക്കുക.
ഇനി ഒരു പാനെടുത്ത് അതിലേക്ക് ഈ പ്യൂരി ഒഴിച്ച് നന്നായി തിളപ്പിക്കുക.
ഇതിലേക്ക് അൽപ്പം പാൽ, കുരുമുളക്, ഒറിഗാനോ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഇനി ക്രീം ചേർത്ത് ചെറിയ തീയിൽ കുറച്ച് നേരം വേവിക്കുക, തിളച്ചു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം.
രുചികരവും ആരോഗ്യകരവുമായ ചീര സൂപ്പ് തയ്യാറായിക്കഴിഞ്ഞു.