പ്രഭാതത്തിൽ നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ഒരു ദിവസത്തെ മൊത്തം ഇന്ധനമായി കണക്കാക്കുന്നത്.
അതിനാൽ തന്നെ പ്രാതൽ ആരോഗ്യകരമാകാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു വിധം ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ഉപ്പുമാവ്. അത് ഈ രീതിയിൽ ഹെൽത്തിയായി തയ്യാറാക്കി നോക്കൂ.
ആദ്യം റവ ഒരു പാനിലിട്ട് നന്നായി സ്വർണ്ണ നിറമാകുന്നത് വരെ വറുക്കുക.
ഇനി പച്ചമുളക്, കാരറ്റ്, ഉള്ളി, നിങ്ങൾക്ക് ഇഷഅടമുള്ള മറ്റ് പച്ചക്കറികൾ എന്നിവ ചെറുതായി അരിയുക. അൽപ്പം നിവക്കടല തൊലികളഞ്ഞ് എടുത്തുവെക്കുക
ശേഷം ഒരു പാനെടുത്ത് അതിൽ വെളിച്ചെണ്ണ ചേർത്ത് കടല അതിൽ മൂപ്പിച്ച ശേഷം മാറ്റിവെക്കുക. ഇനി അതിലേക്ക് ച്ചമുളക്, കാരറ്റ്, ഉള്ളി, മറ്റ് പച്ചക്കറികൾ എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.
ഇവ പാകമായി വരുമ്പോൾ അതിലേക്ക് റവ ചേർത്ത് പാകത്തിന് വെള്ളവും ഒഴിച്ച് മുടി വെച്ച് വേവിക്കുക.
ശേഷം അൽപ്പം നെയ്യും മുകളിലൊഴിച്ച് കഴിക്കാവുന്നതാണ്.