ഏറെ തിരക്കേറിയ ദിവസം നിങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കും. അത് നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കുകയും ചെയ്യും. എളുപ്പത്തില്‍ ക്ഷീണം മാറ്റാന്‍ സഹായിയ്ക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക എന്നതാണ് അതില്‍ പ്രധാനം.

';


നമ്മുടെ മുഖത്ത് പ്രകടമാവുന്ന ക്ഷീണം മാറ്റാന്‍ മറ്റ് ചില മാര്‍ഗ്ഗങ്ങള്‍കൂടി സ്വീകരിക്കാവുന്നതാണ്. അതില്‍ പ്രധാനമാണ് ഐസ് ക്യൂബ് പായ്ക്കുകൾ ഉപയോഗിക്കുക എന്നത്.

';


ഐസ്ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണുകൾക്ക് താഴെയുള്ള വീക്കം, ടാനിംഗ് സുഖപ്പെടുത്തുക, മോയ്സ്ചറൈസിംഗ് മേക്കപ്പ് ബേസ് ആയി പ്രവർത്തിക്കുക എന്നിങ്ങനെ ഐസ് ക്യൂബ് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്.

';


വെള്ളം കൊണ്ടുള്ള ക്യൂബിന് പകരം വ്യത്യസ്ത ചെരുവകളാല്‍ ചേര്‍ത്തും ഐസ് ക്യൂബ് നിര്‍മ്മിക്കാം. ഇത് സാധാരണ ഐസ് ക്യൂബിനേക്കാള്‍ ഇത് കൂടുതല്‍ പ്രയോജനം ചെയ്യും.

';

റോസ് വാട്ടർ ഐസ് ക്യൂബുകൾ

മേക്കപ്പ് നീക്കം ചെയ്യുകയും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിനും സഹായകമാണ് റോസ് വാട്ടർ. റോസ് വാട്ടർ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഐസ് ക്യൂബുകൾ ചര്‍മ്മത്തിന് തിളക്കവും ഉന്മേഷവും നല്‍കും

';

കറ്റാർ വാഴ ഐസ് ക്യൂബ്

കറ്റാർ വാഴയും തുളസിയും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഐസ് ക്യൂബ് ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യ്യും.

';

കുക്കുമ്പർ & ലെമൺ ഐസ് ക്യൂബുകൾ

കുക്കുമ്പറും നാരങ്ങയും മികച്ച ആന്‍റിഓക്‌സിഡന്‍റുകളാണ്. ഇത് നിങ്ങളുടെ ചർമ്മത്തെ ശുദ്ധീകരിക്കാനും തിളങ്ങാനും സഹായിക്കുന്നു.

';

കുങ്കുമപ്പൂവ് ഐസ് ക്യൂബുകൾ

ചര്‍മ്മ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം ഉണ്ട്. കുങ്കുമപ്പൂവ് ചേര്‍ത്ത ഐസ് ക്യൂബുകൾ പതിവായി ഉപയോഗിക്കുന്നത് ടാനിംഗ്, ഇരുണ്ട പാടുകൾ, മുഖക്കുരു, പിഗ്മെന്‍ന്‍റേഷൻ എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. ഇത് ചർമ്മത്തിന് നിറവും നല്‍കും.

';

മഞ്ഞൾ ഐസ് ക്യൂബുകൾ

മഞ്ഞൾ ചര്‍മ്മത്തിന് പ്രായം തോന്നുന്നത് തടയും. ചുളിവുകൾ, നേർത്ത വരകൾ, കണ്ണിന് താഴെയുള്ള കറുപ്പ് നിറം പിഗ്മെന്‍ന്‍റേഷൻ തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്ക്കാൻ മഞ്ഞൾ കൊണ്ട് നിർമ്മിച്ച ഐസ് ക്യൂബുകൾക്ക് കഴിയും.

';


ദീർഘകാലം നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതാക്കി നിലനിര്‍ത്താന്‍ ഐസ് ക്യൂബ് ഉപയോഗിച്ചുള്ള ചർമ്മസംരക്ഷണം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കാം.

';

VIEW ALL

Read Next Story