നിരവധി ഹൈ പ്രൊഫൈല്‍ പ്രണയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സിനിമ മേഖലയാണ് ബോളിവുഡ് എങ്കിലും ക്രിക്കറ്റ് താരം വീരാട് കോലിയും നടി അനുഷ്‌കയുടേയും പ്രണയത്തിന് പകിട്ടല്‍പ്പം കൂടുതലാണ്.

';


2017 ഡിസംബര്‍ 11 നാണ് ഇരുവരും വിവാഹിതരാകുന്നത്.

';


2022 ജനുവരി 11ന് ഇരുവർക്കും മകൾ പിറന്നു വാമിക എന്നാണ് കുഞ്ഞിന്റെ പേര്.

';


വര്‍ഷം കഴിയുന്തോറും ഇരുവരുടെയും സ്‌നേഹത്തിന്റെ വീര്യം കൂടി വരുന്നു.

';


ജീവിതത്തിലെ പല വെല്ലുവിളികളേയും അതിജീവിച്ച് മുന്നോട്ടു പോകുന്ന ഈ ദമ്പതികള്‍ പലര്‍ക്കും പ്രചോദനമാണ്.

';


ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ തോൽവിക്ക് ശേഷം അനുഷ്‌ക തന്റെ ഭർത്താവിനെ കെട്ടിപ്പിടിക്കുന്ന ചിത്രം വൈറൽ ആയിരുന്നു.

';


ടി -20 മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ വന്നപ്പോൾ അതിന്റെ പേരിൽ അനുഷ്‌ക ശർമ്മ നിരവധി വിമർശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു.

';


വീരാടിന്റെ കളിയിലുള്ള ശ്രദ്ധ നഷ്ടപ്പെടുത്തുന്നത് അനുഷ്കയാണെന്ന തരത്തിൽ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ആ സമയത്തെല്ലാം വീരാട് അനുഷ്കയ്ക്കൊപ്പം നിന്നു.

';


തന്റെ വ്യക്തി ജീവിതത്തിൽ ആരും ഇടപെടേണ്ട എന്ന തീരുമാനമായിരുന്നു വീരാടിന്റേത്.

';


2019 ലെ ലോകകപ്പ് മത്സരത്തിൽ വിരാട് കോഹ്‌ലി ടൂർണമെന്റിൽ നിന്ന് പുറത്തായതിന്റെ പേരിൽ വിമർശനം നേരിട്ടെങ്കിലും അനുഷ്‌ക ശർമ്മ തളർന്നില്ല.

';


എന്നാൽ അതേ ലോകം തന്നെ 2023 ലെ ലോകകപ്പ് മൽസരത്തിൽ വീരാടിന്റെ പ്രകടനത്തിന് അദ്ദേഹത്തിനൊപ്പം തന്നെ അനുഷ്കയേയും പ്രശംസിക്കുകയാണ്.

';

VIEW ALL

Read Next Story