മുടിക്കൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ട്. പോഷകാഹാരക്കുറവ്, പ്രായം, ജനിതകം, മരുന്നുകൾ, ഹോർമോൺ തുടങ്ങി നിരവധി കാരണങ്ങളുണ്ട്. മുടിയുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ആൻ്റിഓക്‌സിഡൻ്റുകളും ഫാറ്റി ആസിഡുകളും വാൽനട്ടിൽ ധാരാളമുണ്ട്. ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ബദാമിൽ ധാരാളമായി അടങ്ങിയ മഗ്നീഷ്യം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും താരൻ, മുടി കേടുപാടുകൾ എന്നിവ തടഞ്ഞ് തലമുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
സിങ്ക്, കോപ്പർ, മഗ്നീഷ്യം, സെലിനിയം, കാൽസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയ മത്തൻ വിത്തുകൾ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും.
ചിയ വിത്തുകളിൽ സിങ്ക്, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.
മുടികൊഴിച്ചിലിനും കനംകുറയുന്നതിനും കാരണമാകുന്ന ഡിഎച്ച്ടി പ്രവർത്തനെത്തെ മന്ദീകരിക്കാനുള്ള സംയുക്തങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും ഉലുവ സഹായിക്കുന്നു.
ഫ്ലാക്സ് സീഡുകൾ ഒമേഗ -3 ഫാറ്റി ആസിഡുകൾ, ലിഗ്നാൻസ്, പോഷകങ്ങൾ എന്നിവ കൊണ്ട് സമ്പന്നമാണ്. ഇത് തലയോട്ടിയിലെ മികച്ച രക്തചംക്രമണം ഉത്തേജിപ്പിക്കുകയും മുടിയുടെ വീക്കം തടയുകയും ചെയ്യും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക