ഏതു കാലാവസ്ഥയിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കുരുമുളക് ശൈത്യകാലത്ത് ഉണ്ടാകുന്ന ചുമയും ജലദോഷവും ഒഴിവാക്കാൻ ഇത് ഏറെ ഉത്തമമാണ്.
കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്റി -ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വേദന കുറയ്ക്കുക മാത്രമല്ല അണുബാധ തടയാനും സഹായിക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു മികച്ച ആന്റിബയോട്ടിക് ആയ വിറ്റാമിൻ സിയും കുരുമുളകില്‍ ധാരാളം കാണപ്പെടുന്നു.
ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കുരുമുളക് ഏറെ സഹായകമാണ്. കുരുമുളക് ചവച്ചരച്ചോ അല്ലെങ്കില്‍ പൊടി രൂപത്തിലോ കഴിക്കാവുന്നതാണ്.
കുരുമുളകിൽ ഉയർന്ന അളവില്‍ ഡൈയൂററ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായി നിലനിർത്താനും ഏറെ സഹായിയ്ക്കും.
നിങ്ങൾക്ക് ആർത്രൈറ്റിസ് പ്രശ്നമുണ്ട് എങ്കില്‍ ഭക്ഷണക്രമത്തില്‍ കുരുമുളക് ചേര്‍ക്കാന്‍ മറക്കേണ്ട.
കുരുമുളക് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നു
കുരുമുളകിന് നമ്മുടെ ശരീരത്തിലെ കഫത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള കഴിവുണ്ട്, സൈനസ് ഭാഗത്ത്, അടിഞ്ഞു കൂടുന്ന കഫത്തെ ഉരുക്കാനുള്ള കഴിവ് കുരുമുളകിനുണ്ട്.
കുരുമുളക് പതിവായി ഉപയോഗിക്കുന്നത് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാന്‍ സഹായകരമാണ്.