ശരീരത്തിലെ ഓക്സിഡേഷൻ തടയും. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും സംരക്ഷിക്കും. കോപ്പർ, തയാമിൻ, വിറ്റാമിൻ ബി 6 എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
പൈനാപ്പിൾ നാരുകളാൽ അതായത് ഫൈബർ സമ്പുഷ്ടമാണ്. ഇത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.
പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ചതവ് എന്നിവ കുറയ്ക്കാൻ സഹായിക്കും. കാൻസർ കോശങ്ങളുടെ വളർച്ചയെയും ഇത് തടയും.
പൈനാപ്പിൾ കഴിക്കുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം നൽകും. ബ്രോമെലൈന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണമാണ് ഇതിന് കാരണം.